KOYILANDILOCAL NEWS
കൊയിലാണ്ടി ടൗണിൽ തെക്ക് ഭാഗത്തുള്ള പൊട്ടി പൊളിഞ്ഞ റോഡിന്‍റെ അവസ്ഥയിൽ വ്യാപാരികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ എം എൽ എ ക്ക് നിവേദനം നൽകി
കൊയിലാണ്ടി ടൗണിൽ ദേശീയ പാതയിൽ തെക്ക് ഭാഗം മീത്തലാക്കണ്ടി കോപ്ലക്സ് മുൻ വശം റോഡുകൾ പൊട്ടി പൊളിഞ്ഞതും ഫുഡ് പാത്ത് കാര്യക്ഷമത ഇല്ലാത്തതും കാരണം അവിടെ കച്ചവടം ചെയ്യന്ന വ്യാപാരികൾക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അതിലുപരി വാഹനയാത്ര ഇരുചക്ര വാഹനയാത്ര കാൽ നട എന്നിവ വളരെ ദുഷ്‌കരവുമാണ്.
ഈ പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ബഹു എം എൽ എ ക്ക് നിവേദനം നൽകി. കെ എം എ പ്രസിഡന്റ് കെ കെ നിയാസ് നിവേദനം കൈമാറി. കെ പി രാജേഷ്, അശോകൻ ആതിര സുരേഷ് ബാബു ഇസ്മായിൽ സമദ് ബാദുഷ മുഹമ്മദ് മഹേഷ് എന്നിവർ പങ്കെടുത്തു.
Comments