KOYILANDILOCAL NEWS
കൊയിലാണ്ടി യൂണിറ്റിന്റെ ‘ആർദ്രം പദ്ധതി’യുടെ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്നു
കൊയിലാണ്ടി: യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ( യൂ എം സി ) സംസ്ഥാന കമ്മിറ്റി വ്യാപാരികൾക്ക് നടപ്പിലാക്കുന്ന സഹായപദ്ധതി യായ ‘ആർദ്രം പദ്ധതി’യുടെ കൊയിലാണ്ടി യൂണിറ്റിന്റെ ഉദ്ഘാടനം കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.
പി എം മൂസ്സയിൽ നിന്നും അപേക്ഷ സ്വീകരിച്ച് യു എം സി ജില്ല പ്രസിഡന്റ് രൂപേഷ് കോളിയോട്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി സി എ റഷീദ്, സഞ്ജയ് മാത്യു, ആലി കെ, ദിനേശൻ പി കെ, ഷുഹൈബ് അമേത്ത്, കുഞ്ഞഹമ്മദ് പി കെ, മനീഷ് പി പി, ഉസ്മാൻ പി, പവിത്രൻ പി, ചന്ദ്രൻ വി കെ, ഹമീദ് എന്നിവർ സംസാരിച്ചു.
കെ എം എ ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും യു അസീസ് നന്ദിയും പറഞ്ഞു.
Comments