KOYILANDILOCAL NEWS
കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിന് സമീപം തീവണ്ടി തട്ടി യുവാവ് മരിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് അടിയിൽ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ ബധിര യുവാവ് മരിച്ചു. തിക്കോടി പുറക്കാട് പുതിയോട്ടിൽ മീത്തൽ പി.എം വിപിൻ (32) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. തീവണ്ടിയുടെ ശബ്ദം കേൾക്കാത്തതു കൊണ്ടായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.വിപിൻ പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു വിപിനെന്ന് ബന്ധുക്കൾ പറഞ്ഞു. അച്ഛൻ :പരേതനായ വാസു .അമ്മ : അജിത . സഹോദരങ്ങൾ: ബിജേഷ് ,ജിതിൻ (ഗൾഫ് ) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി മാറ്റി.
Comments