കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക. കേരള എൻ ജി ഒ യൂണിയൻ 59ാം കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 59ാം കൊയിലാണ്ടി ഏരിയ സമ്മേളനം ടൗൺ ഹാളിൽ നടന്നു. ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി എൻ കെ സുജിത്ത് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് കെ ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വരവ് ചെലവ് കണക്ക് ട്രഷറർ കെ രജീഷ് അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുശീല ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി കെ ടി വിജിത്ത് പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ രാജേഷ്, എം കെ സജിത്ത് എന്നിവർ സംസാരിച്ചു. സമ്മേളനം താഴെ പറയുന്നവരെ ഏരിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് – കെ മിനി
വൈസ് പ്രസിഡന്റുമാർ – കെ ബൈജു , കെ കെ സുധീഷ്കുമാർ
സെക്രട്ടറി – എസ് കെ ജെയ്സി
ജോയിന്റ് സെക്രട്ടറിമാർ – പി കെ അനിൽകുമാർ, കെ ടി വിജിത്ത്
ട്രഷറർ – കെ രജീഷ്