KOYILANDILOCAL NEWS
കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരങ്ങൾക്ക് പുതിയ ജേഴ്സികൾ വിതരണം ചെയ്തു
കൊയിലാണ്ടി :കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരങ്ങൾ ഇനി പുതിയ ജേഴ്സിയിൽ തിളങ്ങും. കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഫോക്കസ് അക്കാദമിയും സ്പീഡ് സ്പോർട്സും ചേർന്നാണ് പുതിയ ജയ്സി നൽകിയത്.
പ്രധാന അധ്യാപിക നിഷ ജേഴ്സി ഏറ്റുവാങ്ങി. മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കെ പ്രദീപൻ, സുരേഷ് മാസ്റ്റർ, നവാസ്, ശ്രീജിത്ത്, ഹരീഷ്, ശ്രീലാൽ പെരുവട്ടൂർ, ജയരാജ് പണിക്കർ, സുധീർ കൊരയങ്ങാട്, എഫ് എം നസീർ, റെജീന ടീച്ചർ, നവീന തുടങ്ങിയവർ സംബന്ധിച്ചു.
Comments