CALICUTDISTRICT NEWSKOYILANDI
പിഷാരികാവ് റോഡ് ഗതാഗതയോഗ്യമാക്കണം

ഉത്തരകേരളത്തിലെ പ്രസിദ്ധമായ കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയായ കൊല്ലം ടൗൺ – പിഷാരികാവ് റോഡ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായി തീർന്നിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളും നൂറ് കണക്കിനു വാഹനങ്ങളും ഉപയോഗിക്കുന്ന റോഡിൽ മണ്ഡലകാലം ആരംഭിക്കുന്നതോടെ തിരക്ക് വർദ്ധിക്കും.
ആയതിനാൽ ഭക്തജന താല്പര്യം പരിഗണിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ക്ഷേമസമിതി യോഗം നഗരസഭാധികൃതരോടാവശ്യപ്പെട്ടു.
യോഗത്തിൽ വൈസ് പ്രസിഡണ്ട് വി.വി.ബാലൻ അദ്ധ്യക്ഷം വഹിച്ചു.
യു.രാജീവൻ,ഇ.എസ്.രാജൻ, വി.വി.സുധാകരൻ, കെ.ബാലൻ നായർ എൻ.എം.വിജയൻ, സുധീഷ് കോവിലേരി എന്നിവർ സംസാരിച്ചു.
Comments