KERALAMAIN HEADLINES

കെ പി സി സി സെക്രട്ടറി പി.എസ് പ്രശാന്തിനെ പുറത്താക്കി

കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍  അറിയിച്ചു. അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റുതിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കെ സുധാകരന്‍ അറിയിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു എന്നതാണ് പുറത്താക്കലിന് കാരണം

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പി എസ് പ്രശാന്ത് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button