Uncategorized
കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ നടത്തി
കൊയിലാണ്ടി: കലാരംഗത്ത് 12 വർഷം പിന്നിടുന്ന കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഗീതാർച്ചനയും, നൃത്തനൃത്യങ്ങളും, ചിത്രപ്രദർശനവും നടത്തി. കലാക്ഷേത്രം വിദ്യാർത്ഥികളുടെ സംഗീതാർച്ചന വേറിട്ട അനുഭവമായി. തുടർന്ന് കഴിവു തെളിയിച്ച വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്തനൃത്യങ്ങളും അരങ്ങേറി. ചിത്രരചനാ വിദ്യാർത്ഥികളുടെ മികച്ച രചനകളുടെ പ്രദർശനവും നടന്നു.
പി.പി.സുധീർ, ഷെൽമ, സന്ധ്യാ സാജു, ജിഷ വിനോദ് ,ഗംഗ ശശി, ബിജു പുത്തൻപുരയിൽ, സ്മിത ഉണ്ണി, ഷിജില.അഭിലാഷ്, സുമിത് പി.കെ ബാബുരാജ്,. ശിൽക്ക അമിത്, തുടങ്ങിയവർ സംസാരിച്ചു.
Comments