SPECIAL

കൊറോണയില്‍ വിറച്ച് ലോകം: 24 മണിക്കൂറില്‍ മരണം 6000; ഗുരുതരാവസ്ഥയില്‍ 37,500 പേര്‍

 

ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്- 13,915. സ്‌പെയിന്‍-10,348, അമേരിക്ക-6070 എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണ നിരക്ക്.

വാഷിങ്ടൺ/മാഡ്രിഡ്/റോം: ലോകത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 93ാം ദിവത്തേക്ക് കടക്കുമ്പോള്‍ മരണപ്പെട്ടവരുടെ എണ്ണം 53,030 ആയി. 181 രാജ്യങ്ങളിലായി പത്തുലക്ഷം ആളുകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

കൃത്യമായി പറയുകയാണെങ്കില്‍ 10,15,403. ഈ വലിയ ക്കണക്കുകള്‍ക്കിടിയില്‍ രണ്ട് ലക്ഷം പേര്‍(2,10,579) രോഗമുക്തി നേടി എന്ന ആശ്വാസവുമുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇതുവരെ രോഗമുക്തി നേടിയത് ചൈനയിലാണ്-76,565.

 

രോഗബാധിതരില്‍ 37,696 പേരുടെ നില അതീവ ഗുരുതരമാണ്. 7.12 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ.

 

ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്- 13,915. സ്‌പെയിന്‍-10,348, അമേരിക്ക-6070 എന്നിങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിലെ മരണ നിരക്ക്.

 

ഇന്നലെ മാത്രം 6000 ത്തിലധികം പേരാണ് മരിച്ചത്. ലോകത്ത് ശരാശരി 70,000 പേര്‍ക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. 29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ അമേരിക്കയില്‍ രോഗം ബാധിച്ചത്.

 

ചൈന, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ദിനം പ്രതി കുറവു രേഖപ്പെടുത്തുമ്പോള്‍ യു.എസ്‌,  ഫ്രാന്‍സ്, ഇറാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ദിവസേന രോഗബാധിതരുടെ  എണ്ണം കൂടിക്കൂടി വരികയാണ്. സ്‌പെയിനില്‍ മരണ സംഖ്യ 10,000 കടന്നു. ഒറ്റ ദിവസം ആയിരം പേരാണ് സ്‌പെയിനില്‍ മരണമടഞ്ഞത്.

 

വിവിധ രാജ്യങ്ങളിലെ രോഗബാധിതർ, മരണപ്പെട്ടവർ

 

അമേരിക്ക 2,44,678, മരണം-6070
ഇറ്റലി 1,15,242, മരണം- 13,915
സ്‌പെയിന്‍ 1,12,065 മരണം-10,348
ജര്‍മ്മനി 84,794 മരണം-1,107
ചൈന 82,433 മരണം-3.322
ഫ്രാന്‍സ് 59,929 മരണം-5398
ഇറാന്‍ 50,468 മരണം-3160
യുകെ 34,173 മരണം 2926

 

(ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍)
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button