MAIN HEADLINES
കൊറോണ- ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല
കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു. ബീച്ച് ആശുപത്രിയില്‍ ഒരാളും മെഡിക്കല്‍ കോളജില്‍ ഒരാളുമായിരുന്നു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇരുവരേയും ഇന്നലെ (ഫെബ്രു-18) ഡിസ്ചാര്‍ജ് ചെയ്തു. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഏഴ് പേരെ കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 213 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. പുതുതായി ആരും നിരീക്ഷണത്തിലില്ല. ജില്ലയില്‍ 195 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്.
ഇന്നലെ (ഫെബ്രു.18) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതുവരെ 31 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ട് പരിശോധനാ ഫലം ലഭ്യമാകാനുണ്ട്. ബോധവല്‍ക്കരണ ക്ലാസുകളും സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.
Comments