CALICUTDISTRICT NEWS
കൊറോണ: ജില്ലയിൽ പുതുതായി ആരും നിരീക്ഷണത്തിലില്ല
കൊറോണയുമായി ബന്ധപ്പെട്ട് കോഴിക്കോട്ജില്ലയിൽ പുതുതായി ആരും നിരീക്ഷണത്തിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ.വി അറിയിച്ചു. 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ഒരാളെ കൂടി ക്വാറന്റൈയിനിൽ നിന്ന് ഒഴിവാക്കി. ഇതുവരേ 184 പേരുടെ നിരീക്ഷണം പൂർത്തിയായി. ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഒരാളും മെഡിക്കൽ കോളജിൽ ഒരാളും ഉൾപ്പെടെ 222 പേരാണ് ഇനി ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ ഇന്നലെ (ഫെബ്രു 16) ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവ് ആണ്. ഇതോടെ ഇതുവരേ 31 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ ഫലം ലഭിച്ച 29 എണ്ണവും നെഗറ്റീവ് ആണ്. ഇനി രണ്ട് റിസൾട്ട് കൂടി ലഭിക്കാനുണ്ടെന്ന് ഡി.എം. അറിയിച്ചു.
Comments