DISTRICT NEWS
തൃശ്ശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി
തൃശ്ശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കഴിഞ്ഞ പത്തൊന്‍പത് മുതല്‍ 23 വരെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ബസുകൾക്കാണ് പിഴ. തൃശ്ശൂർ റീജിണൽ ട്രാൻസ്‌പോർട് ഓഫീസർ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ എയർ ഹോൺ, മ്യൂസിക് സിസ്റ്റത്തിന്റെ ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിടാക്കിയത്.
തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡ്, ഇരിങ്ങാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്വകാര്യ ബസുകൾക്ക് പുറമേ കെഎസ്ആർടിസി ബസുകളിലും ക്രമക്കേട് കണ്ടെത്തി. 165 ബസുകളിൽ നിന്നായി 1.65 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.
പരിശോധന അടുത്ത ആഴ്ചയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments