KOYILANDILOCAL NEWS
കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടം ഏപ്രില്‍ അഞ്ചിന്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇത്തവണത്തെ കാളിയാട്ടം ഏപ്രില്‍ അഞ്ചിന്. ചൊച്ചാഴ്ച രാവിലെ പ്രഭാതപൂജയ്ക്കുശേഷം കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് ആചാരപ്രകാരം അത്താഴപൂജയ്ക്കുശേഷം ക്ഷേത്രനടയില്‍വെച്ച് ഷാരടി കുടുംബത്തിലെ അംഗം മുഹൂര്‍ത്തം ഭക്തരെ അറിയിച്ചു.
മാര്‍ച്ച് 29 ന് കാളിയാട്ട മഹോൽസവത്തിന് കൊടിയേറും. ഏപ്രില്‍ നാലിന് വലിയ വിളക്കും ഏപ്രില്‍ അഞ്ചിന് കാളിയാട്ടവും നടക്കും. കാളിയാട്ടമഹോത്സവത്തിന്റെ തിയ്യതി അറിയാന്‍ നിരവധി ഭക്തജനങ്ങളാണ് ചൊവ്വാഴ്ച അത്താഴപൂജയ്ക്ക് ക്ഷേത്രത്തിലെത്തിയത്.
Comments