KOYILANDILOCAL NEWS
നവകേരളം സ്ത്രീകളുടേത് കൂടിയാണ്; ക്യാമ്പയിന്‍ സംഘടിപ്പിച്ചു
കൊയിലാണ്ടി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നവകേരളം സ്ത്രീകളുടേത് കൂടിയാണ്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി നാടൻ പാട്ടുകള്‍, കവിതാലാപനം, പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ കെ പി സുധ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സി കെ എം സി എസ് യു സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഷീബ അധ്യക്ഷയായിരുന്നു. മുന്‍ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത, സംഘടന ജോ.സെക്രട്ടറി കെ എം പ്രസാദ്, എം വിജില, കെ ബിന്‍സി എന്നിവര്‍ സംസാരിച്ചു.
Comments