KOYILANDILOCAL NEWS
കൊഴുക്കല്ലൂർ കുനിയിൽ ശ്രീ ഭഗവതി പരദേവതാ വിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി
കുനിയിൽ ശ്രീ ഭഗവതിപരദേവതാ വിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി. 2022 മാർച്ച് 26, 27 തിയ്യതികളിലാണ് ഉത്സവം. മാർച്ച് 26ന് ഇളനീർ കുലവരവുകൾ, തായമ്പക, സർപ്പബലി, പരദേവതയ്ക്ക് കളമെഴുത്തും തേങ്ങയേറുംപാട്ട് തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ, പ്രദേശിക കലാകാരൻമാരുടെ കലാ പരിപാടികൾ എന്നിവയും മാർച്ച് 27 ന് ഭഗവതിക്ക് പൊങ്കാല, വലിയ വട്ടളം ഗുരുതി, താലപ്പൊലി വരവ്, ഭഗവതിക്ക് കളമെഴുത്ത് പാട്ട് തുടങ്ങിയ ചടങ്ങുകളും ഉത്സവാഘോഷത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്നു. ക്ഷേത്രം ശാന്തി ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റ ചടങ്ങുകൾക്ക് ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് കാരയാട്ട് ദിവാകരൻ നായർ, കെ.എം.കൃഷ്ണൻ, സുരേഷ് ടി പി, കെ ചെക്കോട്ടി, രവി മൊയോൽ, കുഞ്ഞാത്തു, ശങ്കരൻ കാളിയത്ത് , ക്ഷേത്ര വനിതാ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Comments