കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാതലത്തില്‍ ആശുപത്രികളും ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാതലത്തില്‍ ആശുപത്രികളും ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്ന് ആരോഗ്യ വകുപ്പ്. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായാണ് സര്‍ജ് പ്ലാന്‍ തയ്യാറാക്കേണ്ടത്. കൂടുതല്‍ ഐസിയു, വെന്റിലേറ്റര്‍ മറ്റ് ആശുപത്രി സംവിധാനങ്ങള്‍ എന്നിവ കൊവിഡ് പരിചരണത്തിനായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
ആശുപത്രികളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മറ്റ് രോഗമുള്ളവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് കണക്കുകളില്‍ വര്‍ധനവുണ്ടായതോടെ രാജ്യം ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതലയോഗം ചേര്‍ന്നിരുന്നു. ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കര്‍ശനമായി നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍ പ്രതിസന്ധിയെ നേരിടാന്‍ സജ്ജമെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി