CALICUTDISTRICT NEWSMAIN HEADLINES

കൊവിഡ് 19: രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്

കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലെത്തുന്നതിന് പൊതുഗതാഗത സംവിധാനം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. ആംബുലൻസ് ഉപയോഗിച്ച് മാത്രമേ ആശുപത്രിയിലേക്ക് വരാനും തിരിച്ച്  വീടുകളിലേക്ക് പോകാനും പാടുള്ളൂ. ഇതിന്‌ കണ്‍ട്രോള്‍ റൂമിൽ ബന്ധപ്പെടാം. വാഹനസൗകര്യം ലഭ്യമാകുന്നതിന് പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സേവനം ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും പൊതുപരിപാടികളിൽ പങ്കെടുക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.
രോഗ ലക്ഷണം ഉള്ളവർക്ക് കൺട്രോൾറൂം നമ്പറുകൾ ആയ 0495 2371471, 2376063, 2373901 എന്നിവയിലേക്ക് വിളിക്കാവുന്നതാണ്.  ജില്ലാ മെഡിക്കൽ ഓഫീസർ വി ജയശ്രീ, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ എന്നിവർ  പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button