കൊവിഡ്-19 സഹായഹസ്തവുമായി മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സഹായഹസ്തവുമായ് മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ . കൊറോണ രോഗം ബാധിച്ച് പ്രയാസപ്പെടുന്നവര്‍ക്ക് പ്രതിരോധത്തിനായി 15000 രൂപയുടെ ഓക്‌സിമീറ്റര്‍, പി പി ഇ കിറ്റ്, മാസ്‌ക് ,ഗ്ലൗസ് എന്നിവ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് കൈമാറി.
കൂടാതെ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമസ്റ്റിക് കെയര്‍ സെന്ററിലെ കോവിഡ് രോഗികളുടെ ഭക്ഷണച്ചെലവിലേക്ക് 2500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപയും മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ശ്രീ എ.കുട്ടികൃഷ്ണന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ടി രാജന് കൈമാറി.
ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ,അസിസ്റ്റന്റ് സെക്രട്ടറി അനില്‍ കുമാര്‍ ,വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സുനില്‍ , അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ വി പി ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് കെ രാജീവന്‍ ,മേപ്പയ്യൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ കെ ശശീന്ദ്രന്‍ ,എസ് പി സി പ്രൊജക്റ്റിന്റെ സി.പി.ഒ സുധീഷ് കുമാര്‍ കെ , എ.സി.പി.ഒ കെ ശ്രീവിദ്യ എന്നിവര്‍ പങ്കെടുത്തു.