DISTRICT NEWSVADAKARA

കോടിക്കൽ എ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

തിക്കോടി: കോടിക്കൽ എ.എം.യു.പി. സ്കൂളിലെ 10 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വിഷബാധയേറ്റ കുട്ടികൾ മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ഇതിൽ രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

ആറ് – സി. ക്ലാസിലെ മുഹമ്മദ് ഇജാസ് (11), നഫ് ല(12), സഫ്ന ഷെറിൽ (11), നജാ ഫാത്തിമ (12), അഹ് മദ് യാസിൻ (12), ഷബാസിയ (11), നസ്റുന്നീസ (11), ആയിഷ നിദ (9), മുഹമ്മദ് ഇർഫാൻ (11), നൗറിൻ മുജീബ് (I2) എന്നിവരെയാണ് മേലടി സി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചത്. യാസിൻ, നജാ ഫാത്തിമ എന്നീ വിദ്യാർഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

സ്കൂളിന് സമീപത്തെ കടകളിൽനിന്ന് ത്രീഡിച്ചൂയിംഗം, ടൈംബോംബ് എന്നീ പേരിലുള്ള മിഠായി, ബിസ്കറ്റ് എന്നിവയാണ് കുട്ടികൾ കഴിച്ചതെന്ന് പറയുന്നു. ഏതിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുട്ടികൾക്ക് ക്ഷീണം, ഉറക്കം തൂങ്ങുന്ന അവസ്ഥ, ഛർദി എന്നിവയാണ് അനുഭവപ്പെട്ടതത്രെ. കെ. ദാസൻ എം.എൽ.എ., മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശുപത്രിയിലെത്തി. ഷീജ പട്ടേരിയുടെ നേതത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടറും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സമീപത്തെ കട പരിശോധിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button