CALICUTDISTRICT NEWS
കോട്ടപ്പറമ്പ് ആശുപത്രി ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജം
കോഴിക്കോട്: കോട്ടപ്പറമ്പ‌് സ‌്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമായി. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചൊവ്വാഴ്‌ചയാണ് തിയേറ്റർ തുറന്നത്. ഷോർട്ട‌് സർക്യൂട്ടിനെ തുടർന്ന് നാല് മാസം നവീകരണ പ്രവൃത്തികൾക്കായി അടച്ചിരുന്നു.
മൂന്ന‌് തിയേറ്ററുകളിൽ ഒന്നിലായിരുന്നു പ്രശ്‌നം.
ഓട് മാറ്റൽ, വയറിങ് തുടങ്ങി 11 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയാണ് നടത്തിയത്. ചൊവ്വാഴ്‌ച ശസ്‌ത്രക്രിയ തുടങ്ങിയെങ്കിലും ജീവനക്കാരുടെ സ്ഥലം മാറ്റമുണ്ടായതിനാൽ ചെറിയ പ്രയാസം നേരിടുന്നുണ്ട്. രണ്ട് ദിവസത്തിനകം ഇത് പരിഹരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിയേറ്ററിന്റെ മേൽക്കൂരയിലെ ദ്വാരത്തിൽനിന്ന‌് വെള്ളം ഇറങ്ങുന്നതാണ‌് ട്യൂബ‌് ലൈറ്റിൽ ഷോർട്ട‌് സർക്യൂട്ടിനിടയാക്കിയത‌്. അടിയന്തരമായി ചെയ്യേണ്ട ശസ‌്ത്രക്രിയകൾ മാത്രമാണ് ഈ ദിവസങ്ങളിൽ ചെയ്‌തത്. മറ്റുള്ളവ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് റഫർ ചെയ്‌തിരുന്നത്.
Comments