കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കമായി
കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് എന്ന സംരംഭത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പേപ്പർ ഉൽപ്പാദനത്തിന് തുടക്കം കുറിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കെ പി പി എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ നേരിട്ടാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പേപ്പർ നിർമ്മിക്കാൻ ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നയത്തിന്റെ വിൽക്കാൻ വെച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ലേല നടപടിയിലൂടെയാണ് ഏറ്റെടുത്തത്. കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡായി നാമകരണം ചെയ്ത് സ്ഥാപനത്തിൽ ഉയർന്ന ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും, പ്രിന്റിംഗ് പേപ്പറുമാണ് ഉൽപാദിപ്പിക്കുന്നത്.
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി എൻ.വാസവൻ, എം പിമാരായ ജോസ്കെമാണി, തോമസ് ചാഴിക്കാടൻ, എം എൽ എമാരായ സി കെ ആശ, മോൻസ് ജോസഫ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.