KERALAUncategorized
കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ (24), സംക്രാന്തി സ്വദേശി ആൽവിൻ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്.
കുമാരനല്ലൂർ-കുടുമാളൂർ റൂട്ടിൽ കൊച്ചാലും ചുവട്ടിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. മൂവരും സംഭവ സ്ഥലത്ത് മരിച്ചു. അമിത വേഗതയിൽ വന്ന ബൈക്ക് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Comments