CALICUTDISTRICT NEWSLOCAL NEWS
കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍
കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘കേരള ജനത ഒന്നടങ്കം പറയുന്നു, ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്ന കുറിപ്പോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നഗരത്തിൽ പലയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്.
പാര്‍ട്ടിക്കെതിരെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ മുരളീധരനും എംകെ രാഘവന്‍ എംപിക്കും കെപിസിസി നേതൃത്വം കത്ത് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.
Comments