KOYILANDILOCAL NEWS
കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവം 19 മുതല്‍ 26 വരെ
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവം 19 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.19 ന് കൊടിയേറ്റം തുടര്‍ന്ന് കവാടം സമര്‍പ്പണം. രാത്രി 8 മണിക്ക് കഥകളി. 20 ന് കാലത്ത് ശീവേലി എഴുന്നള്ളിപ്പ് വൈകീട്ട് 6.30ന് രാഗ കദംബം, സംഗീത കച്ചേരി, 8.3o ന് നൃത്തസന്ധ്യ 21ന് രാവിലെ ശീവേലി, വൈകു: 4.30 ന് ഇരട്ട തായമ്പക, 6.30 ന് പ്രാദേശിക പരിപാടികള്‍.22 ന് രാവിലെ. 11.30 ന് ചാക്യാര്‍കൂത്ത്. വൈകു 4.30 ന് തായമ്പക, രാത്രി 7 മണിക്ക് നാടകം ‘ഇവന്‍ രാധേയന്‍’. 23 ന് രാവിലെ 11.3o ന് ഓട്ടംതുള്ളല്‍. രാത്രി 7 മണിക്ക് ഗാനമേള. 24 ന് ഉത്സവബലി. വൈകു4.30 ന് ഗജവീരന്‍മാരുടെ വാദ്യമേളത്തോടു കുടി ഗ്രാമപ്രദക്ഷിണം. രാത്രി. 8.3o ന് മെലഡി നൈറ്റ്. 25 ന് പള്ളിവേട്ട. .11.30 ന് ഓട്ടന്‍തുള്ളല്‍ 26ന് കുളിച്ചാറാട്ടോടുകൂടി ഉല്‍സവം സമാപിക്കും.
Comments