DISTRICT NEWS

കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തി മുടങ്ങി ഒരുമാസത്തോളമായി പ്രവൃത്തി നടക്കുന്നില്ല

കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തി മുടങ്ങി. ഒരുമാസത്തോളമായി പ്രവൃത്തി നടക്കുന്നില്ല. റെയിൽവേ പാലംമുതൽ അഴിമുഖംവരെ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി പുഴയുടെ ഒഴുക്കും ആഴവും വീണ്ടെടുക്കാനുള്ള പ്രവൃത്തിയാണ് തടസ്സപ്പെട്ടത്.മണലും ചെളിയും നീക്കുന്ന മെഷീൻ കേടുവന്നെന്നാണ് ബന്ധപ്പെട്ട കരാറുകാർ വ്യക്തമാക്കുന്നത്. പ്രവൃത്തി പുനരാരംഭിക്കാൻ ജലസേചനവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ ടെൻഡർ പൂർത്തിയാവുകയും ചെയ്ത പദ്ധതിയാണിത്.രണ്ടുലക്ഷത്തോളം ക്യുബിക് മീറ്റർ മണലും ചെളിയുമാണ് പുഴയിൽനിന്ന് നീക്കംചെയ്യേണ്ടത്. ഒന്നരമാസംമുമ്പാണ് പുതിയ കരാറുകാർ പ്രവൃത്തി തുടങ്ങിയത്. മന്ത്രി എ.കെ. ശശീന്ദ്രൻ പ്രത്യേക താത്‌പര്യമെടുത്തതിനെത്തുടർന്നാണ് പദ്ധതി വന്നത്. 3.75 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്.അഴിമുഖത്തോടുചേർന്ന പുറമ്പോക്ക് ഭൂമിയിലാണ് മണലും ചെളിയും സൂക്ഷിക്കാൻ സൗകര്യമൊരുക്കിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button