KOYILANDILOCAL NEWS
കോരപ്പുഴ ഗവ ഫിഷറീസ് യു പി സ്കൂൾ പാചകപുര നിർമ്മാണ ശിലാസ്ഥാപനം നിർവ്വഹിച്ചു
കോരപ്പുഴ ഗവ ഫിഷറീസ് യു പി സ്കൂൾ പാചകപുര നിർമ്മാണ ശിലാസ്ഥാപനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷം വഹിച്ചു. . വാർഡ് മെമ്പർ സന്ധ്യ ഷിബു ആശംസയർപ്പിച്ച് സംസാരിച്ചു. എച്ച് എം എൻ വി മിനി സ്വാഗതവും പി ടി എ പ്രസിഡണ്ട് പി ടി ബാലൻ നന്ദിയും പറഞ്ഞു.
Comments