CALICUTDISTRICT NEWSVADAKARA
കോളജ് അധ്യാപകനെ വടകര ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വടകര : കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകര ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉളിയിൽ ഐഡിയൽ കോളജ്, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരൻ: വിജീഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രി മോർച്ചറിയിൽ സൂഷിച്ചു. ഭാര്യയുമായി പിരിഞ്ഞു വാടകവീട്ടിൽ താമസിക്കുന്ന വിനീഷ് മകളെ അയൽവാസിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് പോയത്.


Comments