CALICUTDISTRICT NEWS

കോഴിക്കോടിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും- മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്

അനന്തമായ വിനോദ സഞ്ചാര സാധ്യതയുള്ള കോഴിക്കോട് ജില്ലയെ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്.  ഹെൽത്ത് ടൂറിസം ഉൾപ്പെടെയുള്ളവക്കും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാകലക്ടർ സാംബശിവറാവുവിന്റെ  അധ്യക്ഷതയിൽ കലക്ടറേറ്റിൽ  വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥർ, ആർക്കിടെക്ട്മാർ, കോഡിനേറ്റർമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. നിർമ്മാണത്തോടൊപ്പം അവയുടെ പരിപാലനത്തിനും പ്രാധാന്യം നൽകും.  മാസ്റ്റർ പ്ലാൻ തയ്യാറാക്കിയായിരിക്കും ഈ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതി മന്ത്രി വിലയിരുത്തി. ബീച്ച് ടൂറിസം, ഹിൽ ടൂറിസം, സാഹസിക വിനോദ സഞ്ചാരം, സ്‌പോർട്സ് ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരുമെന്നും വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ. അനിത കുമാരി ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button