കോഴിക്കോട്ട് ഗവ. വൈറോളജി ലാബ് അഴിമതി; നടപടിയില്ലെന്ന് ആക്ഷേപം
കോഴിക്കോട്: കോഴിക്കോട്ട് വൈറോളജി ലാബ് അഴിമതി കണ്ടെത്തിയിട്ടും നടപടിയില്ലെന്ന് പരക്കെ ആക്ഷേപം. ഗവ. മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് (വി.ആര്.ഡി.എല്‍) ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആക്ഷേപം.
അക്കൗണ്ടന്റ് ജനറലിെന്റ റിപ്പോര്‍ട്ടില്‍ എതിര്‍പ്പറിയിച്ചതും വിജിലന്‍സ് പരിശോധനക്കു ശേഷം തുടര്‍നടപടിക്ക് ശിപാര്‍ശ ചെയ്തതുമായ ക്രമക്കേടാണ് സമ്മര്‍ദം കാരണം പൂഴ്ത്തിവെച്ചിരിക്കുന്നത്.
2019ലാണ് വിജിലന്‍സ് ഈ വിഷയത്തില്‍ പരിശോധന നടത്തിയത്. വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടറേറ്റിന് ജില്ല വിജിലന്‍സ് അധികൃതര്‍ ശിപാര്‍ശയും നല്കി. എന്നാല്‍, ലാബിലെ പ്രധാന ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ മത- രാഷ്ട്രീയ നേതൃത്വത്തെ ഉപയോഗിച്ച് വിശദ അന്വേഷണം മരവിപ്പിക്കുകയാണ്. കേരളം, ഗോവ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഈ വൈറോളജി ലാബിന്റെ പരിധിയിലുള്ളത്. അതേസമയം, വിജിലന്‍സിന് ക്രമക്കേടുകള്‍ കണ്ടെത്താനാകാത്തതിനാലാണ് തുടന്വേഷണമില്ലാത്തതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.