CALICUTDISTRICT NEWS
കോഴിക്കോട് അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ടു
കോഴിക്കോട്: പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) മരണപ്പെട്ടു. ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്ബ് ‘ബൈത്തുല്‍ സഫ’യിലേക്ക് മയ്യത്ത് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്ബ് ഖബര്‍സ്ഥാനില്‍.
സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര (ഉസ്താദിന്‍റവിടെ) ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.
Comments