CALICUTDISTRICT NEWS
കോഴിക്കോട് അറപ്പുഴ പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. കാറും ഓട്ടോ റിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് എന്നയാളാണ് മരിച്ചത്. ഇയാൾക്ക് 58 വയസായിരുന്നു പ്രായം. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Comments