CRIME
കോഴിക്കോട് അഴിയൂരില്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട് : കോഴിക്കോട് അഴിയൂരില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് മോശമായ രീതിയില്‍ പെരുമാറിയത്.
വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച പോലീസ് വിശദമായ മൊഴിയെടുത്തു. തുടര്‍ന്ന് ഇയാളുടെപേരില്‍ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.ചോമ്ബാല സ്റ്റേഷന്റെ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Comments