DISTRICT NEWS
കോഴിക്കോട് എലത്തൂര്‍ പതിനാറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു
കോഴിക്കോട് പതിനാറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. ഇന്നലെ അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. മകന് കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു
എലത്തൂര്‍ പോക്സോ കേസില്‍ മുഖ്യ പ്രതിയായ അബ്ദുള്‍ നാസറിന് കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. മകന് കേസില്‍ ഉള്‍പ്പെട്ടതിലുള്ള വിഷമം അയല്‍വാസികളുമായി ജലജ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു. രാവിലെയാണ് 51 കാരി ജലജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ടി.സി വാങ്ങാൻ നടക്കാവ് സ്കൂളിലേക്കിറങ്ങിയ പെൺകുട്ടിയെ സുബിനും സിറാജുമാണ് കാറിൽ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ അബ്ദുൽ നാസറിനെ ഏൽപിച്ച് ഇരുവരും തിരിച്ചുവരുകയായിരുന്നുവത്രെ. പെൺകുട്ടിയുമായി കർണാടകത്തിലേക്ക് കടന്ന അബ്ദുൽ നാസറിനെ ചന്നപട്ടണത്തുവെച്ച് എലത്തൂർ പൊലീസ് പിടികൂടുകയായിരുന്നു.
നാട്ടിലെത്തിച്ചു കുട്ടിയെ കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബിന് ഉള്‍പ്പെടെയുള്ള 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പുറക്കാട്ടേരിയില്‍ തയ്യല്‍ കട നടത്തുകയായിരുന്നു ജലജ. ഭര്‍ത്താവ് സുന്ദരന്‍.
Comments