CALICUTMAIN HEADLINES
കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് നാല് മാസത്തോളമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരും.
Comments