CALICUT
കോഴിക്കോട് കോര്‍പറേഷന്‍ പകല്‍ വീട്ടില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം ഉറപ്പുവരുത്തി
പകല്‍ വീട്ടില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം ഉറപ്പുവരുത്തി കോഴിക്കോട് കോര്‍പറേഷന്‍. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പകല്‍വീടുകളില്‍ ഭക്ഷണമെനു തയാറാക്കുന്നതെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
ഈ വാക്കുകളിലുണ്ട് സന്തോഷവും സംതൃപ്തിയും. പകല്‍ വീട്ടില്‍ എത്തുന്നവര്‍ക്കെല്ലാം ഇനിമുതല്‍ മൂന്നു നേരവും ഭക്ഷണം കിട്ടും. പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാമുണ്ട് മെനുവില്‍. വീട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന വാര്‍ധക്യത്തെ ചേര്‍ത്തു നിര്‍ത്താന്‍ കൂടിയാണ് ഈ ആശയം മുന്നോട്ടു വെക്കുന്നത്.
ആദ്യഘട്ടത്തിൽ കൂണ്ടൂപറമ്പ് മേഖലയിലെ 3 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പകല്‍ വീട്ടിലാണ് ഭക്ഷണ മെനു ഏര്‍പ്പെടുത്തിയത്. കോര്‍പറേഷന് കീഴില്‍ ആറ് പകല്‍വീടുകളാണുള്ളത്. വൈകാതെ മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം.
Comments