പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുക്കളിലേക്ക് തയ്യാറായിട്ടുള്ള പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ ശ്രീമതി കാനത്തിൽ ജമീല അവർകൾ ജി വി എച്ച് എസ് എസ് ബോയ്സ് സ്‌കൂളിൽ നിർവ്വഹിച്ചു.കേരളത്തിലുടനീളം സ്കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ കുകോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് തയ്യാറായിട്ടുള്ള പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ ശ്രീമതി കാനത്തിൽ ജമീല ടുംബശ്രീ മിഷനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. പാഠ പുസ്തകങ്ങളുടെ സോർട്ടിങ്, ലോഡിങ് എന്നിവ കുടുംബശ്രീ പ്രവർത്തകർ തന്നെ ചെയുന്നു എന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ വർഷം കുടുംബശ്രീ തന്നെയാണ് ഈ പ്രവർത്തി ഏറ്റെടുത്തു നടത്തിയത്. ഈ വർഷം ജില്ലയിൽ മടപ്പള്ളി സ്കൂളിൽ വെച്ചാണ് സോർട്ടിങ് പ്രവർത്തി നടന്നുവരുന്നത്.
ഏകദേശം 50 ലക്ഷം ബുക് ആണ് ഈ വർഷം സ്കൂളിലേക്ക് വിതരണം ചെയ്യേണ്ടത്. സോർട്ടിങ്ങിനും വിരണത്തിനുമായി 30 കുടുംബശ്രീ പ്രവർത്തകർ ദ്രുതഗതിയിൽ ജോലി ചെയ്ത് വരികയാണ്. നാളെ 2022- 2023 അധ്യയന വർഷത്തെ പാഠപുസ്തക വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനത്തിൽ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി മിനി വി പി പുസ്തകം ഏറ്റുവാങ്ങി. കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി ബോയ്‌സ് സ്കൂളിന്‌വേണ്ടി പ്രിൻസിപ്പൽ ശ്രീമതി ഗീത പി സി പുസ്തകങ്ങൾ സ്വീകരിച്ചു.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീ പി എം ഗീരീശൻ സ്വാഗതവും കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ചെയർ പേഴ്സൺ ശ്രീമതി വിപിന കെ കെ നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർ , എക്സാത് പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, സ്കൂൾ എസ് പി സി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.