കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ച ഏക വിദ്യാലയമായി മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ.
കോവിഡ് മഹാമാരിയുടെ ദുരിതകാലത്തും തിരക്ക് പിടിച്ച അക്കാദമിക്ക് പ്രവർത്തനങ്ങൾക്കിടയ്ക്ക് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ ശേഖരിച്ച് സ്കൂൾ മാഗസിൻ പ്രസിദ്ധീകരിക്കുന്ന ഏക വിദ്യാലയമായി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ. മാഗസിൻ പ്രകാശന വേളയിൽ, മുഖ്യാതിഥിയായ കോഴിക്കോട് ജില്ലാ ഹയർ സെക്കണ്ടറി കോർഡിനേറ്റർ പി.കെ കൃ ഷണദാസ് ഈ സന്തോഷം വിദ്യാർത്ഥികളുമായി പങ്ക് വെച്ചു. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക വിമർശകനുമായ രാജേന്ദ്രൻ എടത്തുംകര ” ഉലയിലൊടുങ്ങാതെ ” എന്ന മാഗസിൻ പ്രകാശനം ചെയ്തു.
അനുകമ്പയും കാരുണ്യവും നിറയുന്ന സമൂഹത്തിലെ സമാധാനം പുലരുകയുള്ളൂ എന്നും.മറ്റൊരാൾ ഓർമിക്കുമ്പോൾ മധുരതരമായി അനുഭവപ്പെടുന്ന രീതിയിലായിരിക്കണം നമ്മുടെ സ്വഭാവസവിശേഷതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്കൂൾ പി ടി എ പ്രസിഡണ്ട് കെ രാജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷമീം സെഡ് എ സ്വാഗതം പറഞ്ഞു. സ്റ്റാഫ് എഡിറ്റർ രാധിക ടി.എം ആമുഖഭാഷണം നടത്തി. പ്രശസ്തനാടൻ പാട്ട് കലാകാരൻ മജീഷ് കാരയാടിൻ്റെ നാടൻ പാട്ടുകളുമുണ്ടായി.പ്രമോദ് കുമാർ ടി.കെ, ജയന്തി എൻ, ബാലകൃഷ്ണൻ പി, എ. സുബാഷ് കുമാർ, ശ്രീജിത്ത് വിയ്യൂർ എന്നിവർ സംസാരിച്ച പരിപാടിക്ക് സ്റ്റുഡൻറ് എഡിറ്ററായ വൈഷ്ണവി എസ് ഗോവിന്ദ് നന്ദി പറഞ്ഞു.