DISTRICT NEWSLOCAL NEWSUncategorized

ശാന്തനോർമ്മ നാടകോത്സവം ടൗൺഹാളിൽ ഡിസംബർ 3,4 തീയതികളിൽ

തിയേറ്റർ കൾച്ചർ കോഴിക്കോടിൻ്റെ ശാന്തനോർമ്മ നാടകോത്സവം ടൗൺഹാളിൽ ഡിസംബർ 3,4 വെള്ളി,ശനി ദിവസങ്ങളിൽ അരങ്ങേറും. നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാറിന്റെ ഓർമക്കായി പൂർണമായും നാടകസമിതികൾ അവരുടെ ചെലവിൽ പ്രതിഫലം ഒന്നും പറ്റാതെ നാടകങ്ങൾ അവതരിപ്പിക്കയാണ്.

കോഴിക്കോട്ടെ പ്രധാന തിയേറ്റർ ഗ്രൂപ്പുകൾ റെഡ് യങ്‌സ് മഞ്ചാടിക്കുരു, നാടകഗ്രാമം, നാടകം പൂക്കുന്ന കാട്, തിയേറ്റർ ലവേഴ്സ്, റെപ്പേർട്ടി തിയേറ്റർ , തിയേറ്റർ എക്സ്പ്ലൊറേഷൻ എന്നീ കൂട്ടായ്മകൾ ചേർന്നാണ് തിയേറ്റർ കൾച്ചർ എന്ന നാടക കൂട്ടായ്മക്ക് കോഴിക്കോട് നേതൃത്വം കൊടുക്കുന്നത്.
രണ്ടു ദിവസങ്ങളിലായി എട്ടു നാടകങ്ങളാണ് അവതരിപ്പിക്കുക.

ഈ രണ്ടു ദിവസങ്ങളിലും നാടക വർത്തമാനങ്ങളും ഉണ്ടാകും, തിയേറ്റർ വാക് എന്ന പുതുമയാർന്ന ആലോചനകൂടി ഈ നാടകോത്സവത്തിന്റെ പ്രത്യേകതയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button