DISTRICT NEWS

കോഴിക്കോട് നഗരത്തില്‍ മൂന്ന് വാതക ശ്മശാനം

കോഴിക്കോട്‌ കോർപറേഷനിൽ മൂന്ന് വാതക ശ്മശാനങ്ങൾ ഒരുങ്ങുന്നു. വെസ്‌റ്റ്‌ഹിൽ, നല്ലളം ശാന്തിനഗർ, പുതിയപാലം പ്രദേശങ്ങളിലാണ് വാതകമുപയോഗിച്ച്‌ മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനം ഒരുങ്ങിയത്‌.  1.6 കോടി രൂപ  ചെലവിട്ടാണ്‌ നിർമാണം.
വെസ്‌റ്റ്‌ഹില്ലിലും നല്ലളത്തും പരീക്ഷണാടിസ്ഥാനത്തിൽ ശ്‌മശാനം കഴിഞ്ഞ ദിവസം  പ്രവർത്തിപ്പിച്ചു. പുതിയപാലത്ത്‌ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികൂടിയുണ്ട്‌.  നഗരത്തിന്‌ പുറത്തുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള  മൃതദേഹങ്ങളും ഈ ശ്‌മശാനങ്ങളിൽ സംസ്കരിക്കാം.
വെസ്‌റ്റ്‌ഹില്ലിൽ  വാതക ശ്‌മശാനത്തിൽ പ്രവർത്തി പൂർണ്ണമാവുന്നതോടെ ഒരേ സമയം  രണ്ട്‌ മൃതദേഹം സംസ്‌കരിക്കാം.   നല്ലളത്തും പുതിയപാലത്തും ഒരേ സമയം  ഓരോ മൃതദേഹം സംസ്‌കരിക്കാം. ഒരുദിവസം ശരാശരി 10 മൃതദേഹം സംസ്‌കരിക്കാനാവും. രണ്ട്‌ വർഷം മുമ്പ്‌ ആരംഭിച്ച നിർമാണപ്രവൃത്തി ഇപ്പോഴാണ് പൂർത്തിയാവുന്നത്.
 30 മീറ്റർ ഉയരത്തിലാണ്‌ ഈ വാതക ശ്‌മശാനങ്ങളുടെ ചിമ്മിനി.  സമീപ പ്രദേശങ്ങളിൽ  കാര്യമായ പുകയുണ്ടാവില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ   മാനദണ്ഡം പാലിച്ചാണ്‌ പ്രവർത്തനം.  പുക ശുചീകരണത്തിനായി  വാട്ടർ ടാങ്ക്‌ വഴി കടത്തിവിടും.  പിന്നീട്‌ ചിമ്മിനിയിലെത്തുന്ന പുകയിൽ സ്‌ക്രബ്ബർ ഉപയോഗിച്ച്‌ വീണ്ടും വെള്ളമടിച്ച്‌ ശുചീകരിച്ചാണ്‌ പുറത്തുവിടുക. വൈദ്യുത ശ്‌മശാനത്തേക്കാൾ നിരക്കും കുറവാണ്‌.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button