DISTRICT NEWS
കോഴിക്കോട് നിര്‍ത്തിയിട്ടിയിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട് നിര്‍ത്തിയിട്ടിയിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് അരീക്കാട് ദേശീയ പാതയിൽ പുലര്‍ച്ചെ നാലരയോടെ അപകടമുണ്ടായത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ പിറകോട്ട് നീങ്ങിയ ലോറി ഷഫീഖിനെ ഇടിക്കുകയും കോഴികളടങ്ങിയ ബോക്‌സുകള്‍ മേലേക്കു പതിക്കുകയുമായിരുന്നെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments