LOCAL NEWS
കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി മാവൂർ സ്വദേശി പിടിയിൽ
കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്‌സെസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 60 ബോട്ടിൽ വിദേശ മദ്യം കണ്ടെടുത്തു.
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി ബിനീത് പിടിയിലാകുന്നത്. വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എം എൽ ന്റെ 60 ബോട്ടിൽ മദ്യം ബിനീതിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
Comments