കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ.വി. ഇമ്ബിച്ചമ്മദ് ഹാജി പരപ്പില്‍ മൂസബറാമിന്റകത്ത് അന്തരിച്ചു.
കോഴിക്കോട്: കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ.വി. ഇമ്ബിച്ചമ്മദ് ഹാജി (88) പരപ്പില്‍ മൂസബറാമിന്റകത്ത് അന്തരിച്ചു.
പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടില്‍ മാമുക്കോയ ഖാസിയുടെ മകനാണ്. 50 വര്‍ഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരന് നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2009-ലാണ് ഇമ്ബിച്ചമ്മദ് ഹാജി ഖാസിയായി ചുമതലയേറ്റത്.
മാതാവ്: കാട്ടില്‍ വീട്ടില്‍ കുട്ടിബി. ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി. മക്കള്‍: കെ.പി. മാമുക്കോയ, അലിയുന്നസിര്‍ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എംഎംഎല്‍പി. സ്ക്കൂള് അധ്യാപിക), ആമിനബി. മരുമക്കള്‍: പി.എന്‍ റബിയ, സി.ബി.വി. ജംഷീദ, നാലകത്ത് അബ്ദുല്‍ വഹാബ്, പള്ളി വീട്ടില്‍ അബ്ദുല്‍ മാലിക്ക്, മൊല്ലാന്റകം അഹമ്മദ് കബീര്‍, പി.എന്‍. റാബിയ, സി.ബി.വി. ജംഷീദ. സഹോദരങ്ങള്‍: കെ. വി. ഇമ്ബിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്ബിച്ചാമിനബി.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയില്‍ നടന്നു. പള്ളി വളപ്പിലെ പിതാവ് മാമുക്കോയ ഖാസിയുടെയും സഹോദരന് നാലകത്തിന്റെയും ഖബറിടത്തിനരികെയാണ് ഇമ്ബിച്ചമ്മദ് ഹാജിയെ അടക്കിയത്. ഖാസിയോടുള്ള ആദരസൂചകമായി വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ കുറിച്ചിറയിലും പരിസരങ്ങളിലും കടകളടച്ച് ഹര്‍ത്താലാചരിച്ചു.