CALICUTDISTRICT NEWS
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ബന്ധുവിനെക്കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ബസിടിച്ച് ദാരുണാന്ത്യം
[g
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ബന്ധുവിനെക്കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ബസിടിച്ച് ദാരുണാന്ത്യം. ബാലുശ്ശേരി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് (43) അപകടത്തിൽപെട്ട് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടോടെ മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷനിൽ റൗണ്ട് എബൗട്ടിലായിരുന്നു അപകടം. മാവൂർ ഭാഗത്തുനിന്ന് നഗരത്തിലേക്ക് അമിതവേഗതയിൽ വരുകയായിരുന്ന ബസ് വളവിൽ ഷൈനിയെ ഇടിച്ചിട്ട് നിർത്താതെ മുന്നോട്ട് പോയി. ഇവർ ബസിന്റെ ചക്രത്തിനടിയിലാവുകയായിരുന്നു. അപകടം നടന്നയുടൻ ഡ്രൈവർ ഇറങ്ങി ഓടി. മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ ആളുകൾ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയിൽനിന്ന് യുവതിയെ പുറത്തെടുത്തത്.
മെഡി. കോളജ് അത്യാഹിതവിഭാഗത്തിൽ വൈകീട്ടോടെയാണ് മരണം. കാവുന്തറ വാളുകണ്ടി മീത്തൻ പരേതനായ തെയ്യോൻറെ മകളാണ്. മാതാവ്: നാരായണി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: ഹരിപ്രസാദ്, ഹരി ദേവ് (ഇരുവരും വിദ്യാർഥികൾ).സഹോദരങ്ങൾ: ശശി, അശോകൻ.
Comments