വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൽ സീഡ് ബോൾ വിതക്കൽ പരിപാടി നടത്തി
വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൽ സീഡ് ബോൾ വിതക്കൽ പരിപാടി നടത്തി. മണ്ണും വളങ്ങളും കൂട്ടിച്ചേർത്ത മിശ്രിതം കൊണ്ട് ഉണ്ടാക്കിയ ഉരുളകൾക്ക് നടുവിൽ വൃക്ഷങ്ങളുടെ വിത്തുകൾ വെച്ച് ഇവയെ നട്ടുപിടിപ്പിക്കുന്ന പരിപാടിയാണ് ഇത്. റമ്പൂട്ടാൻ, സപ്പോട്ട, അടയ്ക്ക, ചക്കക്കുരു തുടങ്ങിയ വിത്തുകൾ ഇതിനായി തെരഞ്ഞെടുത്തു.
കുറ്റ്യാടി പുഴയോരത്തെ കൊക്കാൽ മഠത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം ജെസ്മിന ചങ്ങരോത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം സി എ നൗഫൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി ടെസ്‌ല, പ്രദീപ് നാല് പുരക്കൽ, സക്കീർ അച്ചാർ കണ്ടിയിൽ, കെ റിഫാന, മുഹമ്മദ് റബീഹ് തുടങ്ങിയവർ സംസാരിച്ചു. ബി വി അബ്ദുൾ റസാക്ക്, വി പി ജസ്ന, ജാസിർ അഹമ്മദ്, എം കെ റിഫാ ദിയ തുടങ്ങിയവർ നേതൃത്വം നൽകി.