കോഴിക്കോട് സർവ്വകലാശാലയിൽ സൗജന്യ പരിശീലനത്തിലൂടെ ‘നെറ്റ്’ നേടിയത് 116 പേര്‍
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു ജി സിയുടെ നെറ്റ് യോഗ്യത നേടിയവരെ സർവ്വകലാശാല അഭിനന്ദിച്ചു. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം നാസര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി സി ഹരിലാല്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചീഫ് എന്‍ വി സമീറ, അറബിക് പഠനവിഭാഗം മേധാവി ഡോ. എ ബി മൊയ്തീന്‍ കുട്ടി, ഡോ. ഇ അബ്ദുള്‍ മജീദ്, എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. എ ഹമീദ്, ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ കറസ്പോണ്ടന്റ് അബ്ദുള്‍ ലത്തീഫ് നഹ, ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് സലിം, മേപ്പയൂര്‍ ഗവ. വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഡോ. ഇസഡ്. എ ഷമീം, ഡോ. നസറുദ്ധീന്‍, പി ആര്‍ ഒ, സി കെ ഷിജിത്ത്, പി ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.