കോഴിക്കോട് സർവ്വകലാശാലാ വാർത്തകൾ, അറിയിപ്പുകൾ
പരീക്ഷാ ഭവനിലെ ഇ പി.ആര്‍. വിഭാഗത്തില്‍ നിയന്ത്രണം.
കോഴിക്കോട് സര്‍വകലാശാലാ പരീക്ഷാ ഭവനിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കൈകാര്യം ചെയ്യുന്ന ഇ പി ആര്‍ വിഭാഗം സ്ഥലം മാറ്റുന്നതിനാല്‍ 28, 29 തീയതികളില്‍ ഇവിടെ നിന്നുള്ള സേവനം അടിയന്തിര ആവശ്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി സർവ്വകാലാശാല അധികൃതർ അറിയിച്ചു. അത്യാവശ്യങ്ങള്‍ക്കല്ലാതെയുള്ള സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പി ആർ 572/2022
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ സി ബി സി എസ് എസ്, പി ജി ഒന്നാം സെമസ്റ്റര്‍, നവംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രിൽ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. സി ബി സി എസ് എസ്, യുജി പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് നാല് വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി എ മള്‍ട്ടി മീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രിൽ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. പി ആര്‍ 573/2022
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം എ ഇസ്ലാമിക് ഹിസ്റ്ററി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം മെയ് ഒമ്പത്, 10 തീയതികള്‍ വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി ആര്‍. 574/2022
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 12-ന് തുടങ്ങും. പി ആര്‍. 575/2022
എം പി എഡ് പ്രാക്ടിക്കല്‍
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം പി എഡ്. നവംബര്‍ 2020/ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ മെയ് 17, 18 തീയതികളില്‍ നടക്കും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി ആര്‍. 576/2022
ട്രയല്‍ പരീക്ഷ മാറ്റി
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 27-ന് നടത്തുമെന്ന് അറിയിച്ച ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി ആര്‍. 577/2022