DISTRICT NEWS
കോഴിക്കോട് 19കാരനും 15കാരിയും ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: 19കാരനെയും 15കാരിയെയും ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബാലുശ്ശേരി കരുമലയിലാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ വിദ്യാര്‍ഥിനിയും (15) പനങ്ങാട് ചൂരക്കണ്ടി അനില്‍കുമാറിന്റെ മകന്‍ അഭിനവ് (19) എന്നിവരുമാണ് മരിച്ചത്.
ഇന്ന് രാവിലെ വട്ടോളി ബസാര്‍ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
താമരശ്ശേരി ഗവ. ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് 15 കാരി. അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments