CALICUTDISTRICT NEWS

കോഴിയിറച്ചി വിപണിയിലും ‘ഓണം ഓഫർ’

എലത്തൂർ: പുതിയങ്ങാടിയിലേക്ക് വരൂ, ഒരുകിലോ കോഴിയിറച്ചി വാങ്ങൂ, ഒപ്പം സൗജന്യമായി പച്ചക്കറിയോ ആട്ടയും മുട്ടയുമായോ മടങ്ങാം. ഓണം വിപണിയിൽ പുതുതന്ത്രം പയറ്റുകയാണ് സി.പി. ആർ. കോഴിക്കട ഉടമ റഷീദും ‘അറഫ’ കടയുടമ റഫീഖും.

 

കോഴിയിറച്ചി വാങ്ങാനെത്തുന്നവർക്ക് ഓരോ ദിവസവും സൗജന്യമായി നൽകുന്നത് വിവിധയിനം ഭക്ഷ്യവസ്തുക്കളാണ്. കോളിഫ്ലവർ, ഇളവൻ, മത്തൻ, പച്ചമുളക്, കാബേജ് എന്നിങ്ങനെ അത്യാവശ്യം വേണ്ട ഒരുകൂട്ടം പച്ചക്കറികൾ നൽകിയാണ് സി.പി.ആർ. കടയിലേക്ക് ആളുകളെ ആകർഷിച്ചത്. ദിവസവും ‘ഓഫറുകളി’ൽ മാറ്റം വരുത്തുന്നുമുണ്ട്. ഒരുകിലോ ഇറച്ചിക്കൊപ്പം ഒരുകിലോ തക്കാളിയും 10 മുട്ടയുമാണ് ഇപ്പോൾ സൗജന്യമായി നൽകുന്നത്. ‘അറഫ’ കടയിൽനിന്ന് ഒരുകിലോ ആട്ടയും മുട്ടയുമാണ് സൗജന്യമായി നൽകുന്നത്.

 

രണ്ടുവർഷത്തിലധികമായി ഇറച്ചിക്കച്ചവടം നടത്തുന്ന തനിക്ക് ഇത് ഒരു പുതുഅനുഭവമാണെന്നും കൂടുതൽ പേർ മാംസം വാങ്ങാൻ കടയിലേക്ക് വരുന്നുണ്ടെന്നും ഉടമ റഫീക്ക് പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button