കോവിഡ് ഇടവേളക്കു ശേഷം ഗുരുവായൂരില്‍നിന്ന് പകല്‍ തീവണ്ടികള്‍ വീണ്ടും ഓടിത്തുടങ്ങുന്നതായി റെയിൽവേ അധികൃതർ
പാലക്കാട്: മേയ് 30 മുതല്‍ എല്ലാ ദിവസവും രാവിലെ 6.10ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന 06438 എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് 8.45ന് ഗുരുവായൂരിലെത്തും. രാവിലെ 9.05ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന 06445 ഗുരുവായൂര്‍ -തൃശൂര്‍ എക്സ്പ്രസ് 9.35ന് തൃശൂരിലെത്തുമെന്നും റെയിൽ അധികൃതർ അറിയിക്കുന്നു. മടക്കയാത്രയില്‍ 06446 തൃശൂര്‍ -ഗുരുവായൂര്‍ എക്സ്പ്രസ് 11.25ന് തൃശൂരില്‍നിന്ന് പുറപ്പെട്ട് 11.55ന് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് ഉച്ചക്ക് 1.30ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.40ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും.
ഗുരുവായൂരിലെ റെയില്‍വേ മേല്‍പാലത്തിന്‍റെയും തൃശൂര്‍ -കുറ്റിപ്പുറം റോഡിന്‍റെയും നിര്‍മാണം മൂലം റോഡ് ഗതാഗതം ദുഷ്കരമായ സാഹചര്യത്തില്‍ ഗുരുവായൂരിലേക്കുള്ള പകല്‍ തീവണ്ടികള്‍ ആരംഭിക്കുകയെന്നത് ഏറെ നാളുകളായുള്ള യാത്രക്കാരുടെ ആവശ്യമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതു മുതല്‍ മുതിര്‍ന്ന പൗരന്മാരടക്കമുള്ളവരുടെ വലിയ തിരക്കാണ് ഗുരുവായൂരില്‍ അനുഭവപ്പെടുന്നത്. പകല്‍ തീവണ്ടികള്‍ വീണ്ടും ഓടുന്നത് യാത്രക്കാര്‍ക്ക് വലിയ സൗകര്യമാകും. വൈകീട്ട് ഗുരുവായൂരില്‍നിന്ന് തൃശൂരിലേക്കും തിരിച്ചുമുള്ള വണ്ടി ഇനിയും ഓടാന്‍ ബാക്കിയുണ്ട്. അതും താമസിയാതെ സര്‍വിസ് ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാര്‍.