ANNOUNCEMENTS
കോവിഡ്, രക്ഷിതാക്കളെ നഷ്ടമായ 87 കുട്ടികൾക്ക് ധനസഹായം
കോവിഡ് രോഗബാധ കാരണം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിച്ചു. 87 പേരാണ് ഇതുവരെ അർഹരായത്. സഹായ പദ്ധതിയിലേക്ക് 3,19,99,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മൂന്നു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും. അടുത്തമാസം ആദ്യ ആഴ്ചയോടെ ഇവരുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കും.
Comments